ദന്താരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യാവശ്യമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗം കൂടിയാണ്.
പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍, അവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
ഐസ് വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. ഐസ് പല്ലിന്റെ മൃദുലമായ കോശത്തെ ബാധിക്കും.
മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം.
പുകവലി പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്ക്കും അറിയാം. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും ചെയ്യും.
മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം. നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക.
Post Your Comments