മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ഭൂരിഭാഗം പേരും വിവിധ ക്രീമുകൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ, കെമിക്കൽസ് അടങ്ങിയ ക്രീമുകൾ ഇനി വേണ്ട. തികച്ചും പ്രകൃതിദത്തമായ രീതിയിൽ ചില പൊടിക്കൈകൾ കൊണ്ട് നിങ്ങളുടെ ഈ പ്രശ്‌നം പരിഹരിക്കാം.
അതിലൊന്നാണ്, മലയാളികൾക്ക് സുലഭമായ തേങ്ങ. തേങ്ങയിലെ വെള്ളം കൊണ്ട് എന്നും രാവിലെ മുഖം കുഴുകുക. തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് ചർമ്മത്തിന് നിറവും തിളക്കവും ലഭിക്കുന്നതിന് ഉത്തമമായ വഴിയാണ്.
ജീരകവും ഉപ്പും നമ്മുടെ അടുക്കളയിൽ സുലഭമാണ്. ജീരകവും ഉപ്പും സമം ചേർത്ത് അരച്ച് മുഖത്ത് തേയ്ക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും ഫ്രിക്കിൾസ് ഇല്ലാതാക്കാനും സഹായിക്കും. ഉണക്കമുന്തിരിയും തേനും പഴവും പഞ്ചസാരയും നെയ്യിൽ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിക്കുക. ഇത് മുഖത്തിന് നിറവും സൗന്ദര്യവും നൽകും. പ്രകൃതിദത്തമായ സ്‌ക്രബ്ബറായി പഞ്ചസാര ഉപയോഗിക്കാവുന്നതാണ്. പൊടിച്ച പഞ്ചസാര മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം.
Post Your Comments