Latest NewsNewsLife StyleFood & Cookery

മല്ലിയില ജ്യൂസ് കുടിക്കാം, പ്രതിരോധം വർദ്ധിപ്പിക്കാം

മല്ലിയിലയിൽ വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, കരോട്ടിനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്

ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന മല്ലിയിലയുടെ ഔഷധ ഗുണങ്ങൾ പലർക്കും അറിയില്ല. ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ് മല്ലിയില. മല്ലിയില ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം.

മല്ലിയിലയിൽ വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, കരോട്ടിനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, പ്രതിരോധശേഷി ഉയർത്തുന്നതിൽ മല്ലിയില വലിയ പങ്ക് വഹിക്കുന്നുണ്ട്. വൈറ്റമിൻ സി വെളുത്ത രക്താണുക്കൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനും ഇരുമ്പിനെ ആഗിരണം ചെയ്യാനും സഹായിക്കും.

Also Read: ഈ തെറ്റുകൾ ഒഴിവാക്കൂ, ശരീരഭാരം കുറയ്ക്കൂ

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മല്ലിയില സഹായകമാണ്. മല്ലിയിലയിൽ അടങ്ങിയ വിവിധ ഘടകങ്ങൾ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button