Latest NewsNewsLife StyleFood & CookeryHealth & Fitness

ക്യാൻസറിനെ തടയാൻ ആപ്പിൾ തൊലി

ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കണേണ്ട ആവശ്യമില്ലെന്ന ഒരു ചൊല്ലുണ്ട്. ആപ്പിള്‍ നല്ലതു തന്ന, അപ്പോള്‍ ആപ്പിള്‍ തൊലിയോ? എന്നാല്‍, ആപ്പിളിനേക്കാള്‍ ഗുണമുണ്ട് ആപ്പിളിന്റെ തൊലിയ്ക്ക്. ആപ്പിള്‍ തൊലിയില്‍ ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ.

ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് ക്യാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലിവര്‍, കോളണ്‍, സ്തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന ക്യാന്‍സറിന്റെ കലകളെ ഇവയ്ക്ക് തടയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

Read Also : തകർപ്പൻ ഹെഡ് ഫോണുമായി സോണി

നേരത്തേ, എലികളിലുള്ള ക്യാന്‍സര്‍ കലകളുടെ വലിപ്പത്തെയും വളർച്ചയെയും ഇവയ്ക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഈ ഗുണം മനുഷ്യരിലും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. അതിനാല്‍, ഇനി മുതല്‍ ആപ്പിള്‍ തിന്നുമ്പോള്‍ ആരും അതിന്റെ തൊലി കളയരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button