Latest NewsNewsLife Style

മഞ്ഞളും പാലും: ഇവ ചേർന്നാൽ ഗുണം ഇരട്ടിയാകും

 

 

മഞ്ഞളിനും പാലിനും നിരവധി ഗുണങ്ങൾ ഉണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോൾ ഈ ഗുണങ്ങൾ ഇരട്ടിയാകുന്നു. ശുദ്ധമായ മഞ്ഞൾ വെള്ളത്തിൽ കുറുക്കി തിളപ്പിച്ച പാലിൽ ചേർത്ത് ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയാം.

നിറം വർധിപ്പിക്കാനും ചർമ്മത്തിന്റെ മൃദുലത വർധിപ്പിക്കാനും ഉത്തമമായ ഒന്നാണ് മഞ്ഞൾപ്പാൽ. ശുദ്ധികരിക്കാനും ഇതു മികച്ച മരുന്നാണ്. അ‌തുപോലെത്തന്നെ, മഞ്ഞൾപ്പാൽ ദഹനപ്രക്രിയ മികച്ചതാക്കുന്നു. മുഖക്കുരു മൂലമുള്ള പാടുകളെ ഇല്ലാതാക്കാൻ മഞ്ഞൾപ്പാൽ ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും.

ചർമ്മത്തിലെ ചൊറിച്ചിൽ, അലർജി, ശരീരത്തിലെ നിറവ്യത്യാസങ്ങൾ മാറാൻ എന്നീ കാര്യങ്ങൾക്ക് മഞ്ഞൾപ്പാൽ ഉപയോഗിച്ചാൽ മതി. രക്തം ശുദ്ധീകരിക്കാനും ഇത് ഉത്തമമാണ്. മഞ്ഞൾപ്പാൽ ദിവസവും കഴിക്കുന്നത് പൊണ്ണത്തടിയും കുടവയറും കുറയാനും സഹായിക്കും. ക്യാൻസർ ബാധയെ ചെറുക്കാൻ ഇതു കുടിക്കുന്നതിലൂടെ സാധിക്കും. ജലദോഷത്തിനും ചുമയ്ക്കും ഉള്ള മികച്ച മരുന്നാണിത്. വാതത്തിനുള്ള മികച്ച മരുന്നായും ഈ പാനീയം ഉപയോഗിക്കാറുണ്ട്. വേദനകൾക്കുള്ള പരിഹാരമായും മഞ്ഞൾപ്പാൽ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button