ഡല്‍ഹി: കളളപ്പണം വെളുപ്പിക്കൽ കേസില്‍ ജാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, 18 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
അഞ്ച് ദിവസങ്ങളായി നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. നാല് സംസ്ഥാനങ്ങളിലായി 18 ഇടങ്ങളിൽ റെയ്ഡ് നടത്തിയ ഇഡി നേരത്തെ, പൂജ സിംഗാളിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുമാന്‍ കുമാറിനേയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 17.51 കോടി രൂപ ഇഡി പിടിച്ചെടുത്തു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് പൂജ സിംഗാളിന്റെ ഭര്‍ത്താവായ അഭിഷേകിന്റെ ഉടമസ്ഥതയിലുള്ള റാഞ്ചിയിലെ പള്‍സ് ആശുപത്രിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നും കണക്കിൽപ്പെടാത്ത 1.8 കോടി രൂപ ഇ.ഡി പിടിച്ചെടുത്തിരുന്നു.
Post Your Comments