പൊതുവേ ആരും ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും ടൊമാറ്റോ ഫ്രൈ. തക്കാളി കറിയും മറ്റും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ടൊമാറ്റോ ഫ്രൈ ആരും പരീക്ഷിച്ചിട്ടുണ്ടാകില്ല. വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. ദോശയ്ക്കും ചപ്പാത്തിക്കും നല്ലൊരു കോമ്പിനേഷനാണ് ഈ ടൊമാറ്റോ ഫ്രൈ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
തക്കാളി- 3 എണ്ണം
ഉള്ളി- 1 എണ്ണം
പച്ചമുളക്- 4 എണ്ണം
ടൊമാറ്റോ സോസ്- 2 ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
ഗരംമസാല- 1/2 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
Read Also : നിർവാണ അഷ്ടകം
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതില്‍ കടുക് പൊട്ടിച്ചതിന് ശേഷം കറിവേപ്പില താളിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വീണ്ടും ഇളക്കുക.
ഇതിലേക്ക് ടൊമാറ്റോ സോസ്, ഗരം മസാല, മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്തതിന് ശേഷം മൂടിവയ്ക്കുക (വെള്ളം ചേര്‍ക്കാതെയും ഉപയോഗിക്കാം). അഞ്ച് മിനുട്ട് നേരം കുറഞ്ഞ തീയില്‍ വേവിക്കുക. ടൊമാറ്റോ ഫ്രൈ തയ്യാര്‍.
Post Your Comments