തിരുവനന്തപുരം: സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്ന് മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്‍ലിയാര്‍ വേദിയിൽ പറഞ്ഞതിന് നേരെ വിമർശനം ശക്തമാകുകയാണ്. സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വേദിയിൽ വിലക്കിയ സംഭവം സങ്കടകരമെന്ന് എം ജി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഷീന ഷുക്കൂര്‍.
പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് വിളിക്കാന്‍ ചിലര്‍ ഭയപ്പെടുന്നു. തുല്യത കഴിഞ്ഞേ ഭരണഘടന മതത്തിന് പ്രാധാന്യം നല്‍കുന്നുള്ളൂ. മതങ്ങളില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്നും ഷീന ഷുക്കൂര്‍ ചാനൽ ചർച്ചയിൽ പറഞ്ഞു.
read also: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് ദാരുണ മരണം
എന്നാൽ, സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുഷാവറ അംഗത്തെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് രംഗത്തെത്തിയിരുന്നു. മുസ്‌ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തണമെന്നും .ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ നിഷ്കളങ്കമായ ഒന്നല്ലെന്നും പി കെ നവാസ് ഫേസ്ബുക്കിലൂടെ പറഞ്ഞു.
Post Your Comments