Latest NewsNewsIndia

കുത്തബ് മിനാറിനെ ‘വിഷ്ണു സ്തംഭ്’ എന്ന് പുനര്‍നാമകരണം ചെയ്യണം: ഡല്‍ഹിയില്‍ പ്രതിഷേധം

ഡല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധം. കുത്തബ് മിനാറെന്ന പേര് മാറ്റി ‘വിഷ്ണു സ്തംഭ്’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്, കുത്തബ് മിനാറിന് മുമ്പില്‍ ഹിന്ദു സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു വലതുപക്ഷ സംഘടനകളുടെ പ്രതിഷേധം.

പ്രതിഷേധക്കാർ ഹനുമാന്‍ ചാലിസ ആലപിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസ് ഇടപെട്ടു. തുടർന്ന്, പ്രതിഷേധക്കാരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്തു. ഇതിന് പിന്നാലെ, സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യാസിച്ച് സുരക്ഷ ശക്തമാക്കി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്മാരകമായ കുത്തബ് മിനാര്‍, മുഗൾ ഭരണാധികാരി കുത്തബുദ്ദീൻ ഐബക് ആണ് പണികഴിപ്പിച്ചത്. 1199ലായിരുന്നു ഇതിന്റെ നിർമ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button