Latest NewsNewsIndia

‘വിവാഹ വാഗ്ദാനം നൽകി പത്ത് വർഷം പീഡിപ്പിച്ചു’: സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ നിലോത്പൽ മൃണാലിനെതിരെ യുവതി

ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ നിലോത്പൽ മൃണാലിനെതിരെ ബലാത്സംഗ പരാതി. വിവാഹ വാഗ്ദാനം നൽകി പത്ത് വർഷത്തോളം പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശ് സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പറയുന്നത്. തന്റെ 22 ആം വയസുമുതൽ മൃണാൽ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നുമാണ് 32 കാരിയായ യുവതി നൽകിയിരിക്കുന്ന പരാതിയിൽ ആരോപിക്കുന്നത്. യുവതിയുടെ പരാതിയിൽ ഡൽഹി തിമർപൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Also Read:വീടിന്റെ വാതിൽ തല്ലിത്തകർത്ത് അകത്ത് കയറി പ്ലസ്ടുക്കാരിയുമായി കടന്ന് യുവാക്കൾ: പദ്ധതിയിട്ടത് ‘കാമുകൻ’ റമീസ്

ഫേസ്ബുക്കിലൂടെയാണ് നിലോത്പൽ യുവതിയുമായി സൗ​ഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും പരസ്പരം കാണാൻ തുടങ്ങി. 2013ൽ എഴുത്തുകാരൻ ബലപ്രയോ​ഗത്തിലൂടെ താനുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി ആരോപിച്ചു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഇയാൾ തനിക്ക് വിവാഹ വാഗ്ദാനം നൽകി എന്നാണ് യുവതി പറയുന്നത്. എന്നാൽ, വിവാഹം കഴിക്കാതെ ഒഴിവ് കഴിവ് പറഞ്ഞ് നീട്ടിക്കൊണ്ടുപോയെന്നും യുവതി പറയുന്നു. ഇയാൾക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു.

2015ൽ പ്രസിദ്ധീകരിച്ച ഡാർക്ക് ഹോഴ്സ് ആണ് നിലോത്പൽ മൃണാളിന്റെ ആദ്യ നോവൽ. നിരൂപക പ്രശംസ നേടിയ നോവലായിരുന്നു ഇത്. 2016ൽ സാഹിത്യ അക്കാദമി യുവ അവാർഡ് ലഭിച്ചു. ‘യാർ ജാദുഗർ’ ആണ് അവസാനത്തെ നോവൽ. നോവലിന് പുറമെ കവിതകളും നാടൻ പാട്ടുകളും രചിച്ചു. യുവതിയുടെ പരാതിക്ക് പിന്നാലെ എഴുത്തുകാരനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

shortlink

Post Your Comments


Back to top button