KeralaLatest NewsIndiaNews

മുന്‍ ഡിവൈഎസ്പിയുടെ 15 വയസ്സുള്ള മകളെ അനിൽ കാന്ത് പീഡിപ്പിച്ചതായി ആരോപണം: ഡിജിപിക്കെതിരെ റിട്ട. എസ്പി സക്കറിയ ജോര്‍ജ്

അനിൽ കാന്ത് കുഴപ്പക്കാരൻ, 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആൾ: ഡിജിപിക്കെതിരെ റിട്ട. എസ്പി സക്കറിയ ജോര്‍ജ്

കൊച്ചി: ഡി.ജി.പി അനിൽ കാന്തിനെതിരെ ഗുരുതര ആരോപണവുമായി റിട്ട. എസ്.പി സക്കറിയ ജോര്‍ജ് രംഗത്ത്. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണെന്ന് സക്കറിയ പറഞ്ഞു. ഏറ്റവും കുഴപ്പക്കാരായവരെ മാത്രമാണ് സർക്കാരുകൾക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്തുകാര്യവും ചെയ്തുകൊടുക്കാന്‍ വേണ്ടിയാണ് കുഴപ്പക്കാരായ ആൾക്കാരെ ഡി.ജി.പി ആക്കി ഇരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ‘അതിജീവിതയ്‌ക്കൊപ്പം’ എന്ന ജനകീയ കൂട്ടായ്മയില്‍ വെച്ചാണ് സക്കറിയ ജോര്‍ജിന്റെ പ്രതികരണം.

Also Read:തൃക്കാക്കര നഗരസഭ ചെയർ പേഴ്‌സൺ അജിതാ തങ്കപ്പന്റെ മകൻ ജിതീഷ് അന്തരിച്ചു

1991ല്‍ കല്‍പറ്റ എ.എസ്.പി ആയിരുന്ന കാലത്താണ് അനില്‍ കാന്തിനെ സേന സസ്‌പെന്‍ഡ് ചെയ്തതെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇതെന്നും സക്കറിയ ജോര്‍ജ് ചൂണ്ടിക്കാട്ടി. അന്നത്തെ മാനന്തവാടി ഡി.വൈ.എസ്.പിയുടെ മകളെ അനില്‍ കാന്ത് പീഡിപ്പിച്ചതായി ആരോപണമുയർന്നിട്ടുണ്ടെന്ന സക്കറിയ ജോർജിന്റെ വെളിപ്പെടുത്തൽ പുതിയ രാഷ്ട്രീയ യുദ്ധത്തിന് വഴിതെളിക്കും.

‘പെണ്‍കുട്ടിയുടെ പിതാവായിരുന്നു ഡിവൈഎസ്പി എന്റെ എസ്.പിയായി വന്നു. അദ്ദേഹം നിസ്സഹായനായിരുന്നു. അതിന് ശേഷം മദ്യപാനിയായി മാറി. മുന്‍ ഐ.ജി രമേഷ് ചന്ദ്രഭാനു അനില്‍ കാന്തിനെ ശാസിക്കുന്നത് കണ്ടിട്ടുണ്ട്. 15 വയസ്സുള്ള കുട്ടിയെ അനില്‍ കാന്ത് കൂടെ താമസിപ്പിച്ചെന്ന് മേലുദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് വേണ്ടത് ഏറ്റവും കുഴപ്പക്കാരനായ ഡി.ജി.പിയെ. എന്തുകാര്യവും ചെയ്തുകൊടുക്കാന്‍ വേണ്ടിയാണത്’, അദ്ദേഹം പറഞ്ഞു.

Also Read:മുഖ സൗന്ദര്യത്തിനായി തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍!

‘ഇന്നത്തെ ഡി.ജി.പി അനില്‍ കാന്ത് പൊലീസ് ട്രെയ്‌നിംഗ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്നു. അങ്ങനെ പ്രിന്‍സിപ്പളായിരുന്ന വ്യക്തി, യുവ ഐ.പി.എസുകാര്‍ എ.എസ്.പി ട്രെയ്‌നീസ് വന്നപ്പോള്‍ ഐ.ജി രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് ഇവരെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നു. ഞാന്‍ വരുമ്പോള്‍ ഇദ്ദേഹം അവിടെ നില്‍പ്പുണ്ട്. രമേശ് ചന്ദ്രഭാനു സാറിന്റെ മുന്നില്‍ നിന്ന് ഇയാളിങ്ങനെ വിറയ്ക്കുവാണ്. അത് കഴിഞ്ഞ് ഇവര്‍ പോയിക്കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും മുറിയിലേക്ക് വന്നു. നിങ്ങള്‍ക്ക് ഇയാളെ അറിയാവോ എന്ന് രമേശ് ചന്ദ്രഭാനു സാറ് ചോദിച്ചു. ഞാന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്ടിട്ടുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞു. 15 വയസ്സുള്ള പെണ്‍കുട്ടിയെ കൂടെ കൊണ്ടു വന്ന് താമസിപ്പിച്ചേക്കുവാണ്. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ മൂല്യം അയാള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. അതിന്റെ നൊബലിറ്റി അറിയില്ലെന്ന് പറഞ്ഞു. ഇത് ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ്. പക്ഷേ, നമ്മുടെ ഭരണ നേതൃത്വം ഇത് കേട്ടില്ല. അവര്‍ കണ്ടുപിടിക്കുകയാണ്, ഏറ്റവും കുഴപ്പക്കാരനെ ഡി.ജി.പിയാക്കിയിരുത്താന്‍’, സക്കറിയ ജോർജ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button