വിവോ വി23 സ്മാർട്ട് ഫോണുകൾക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് വിവോ. ഇന്ത്യയിൽ ഈ വർഷം ലോഞ്ച് ചെയ്ത വിവോ വി23ക്ക് 5000 രൂപയാണ് പ്രത്യേക ക്യാഷ് ബാക്ക് കിഴിവ് പ്രഖ്യാപിച്ചത്.
മെയ് 10 വരെ ലഭ്യമായ ഈ ക്യാഷ് ബാക്ക് ഓഫറിൽ ഇന്ത്യയിൽ നിന്നും വിവോ വി23 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് എസ്ബിഐ അല്ലെങ്കിൽ ഐഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 5000 രൂപ ക്യാഷ് ബാക്കോടെ വാങ്ങിക്കാൻ സാധിക്കും. കൂടാതെ, വൺ കാർഡ് ഉള്ളവർക്കും ഈ ഓഫർ ക്ലെയിം ചെയ്യാവുന്നതാണ്.
Also Read: അസാനി ചുഴലിക്കാറ്റ്: ബാംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു
മിഡ്നൈറ്റ് ബ്ലൂ, സൺഷൈൻ ഗോൾഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമായ ഈ ഫോണുകളുടെ വില 25,990 രൂപയാണ്. എന്നാൽ, ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നതോടെ 20,990 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. 6.44- ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്കുളളത്. 8ജിബി റാമും 128ജിബി സ്റ്റോറേജും ഉണ്ടെങ്കിലും മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിക്കുന്നതുവഴി സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയും. 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ റിയർ ക്യാമറയും 2 മെഗാപിക്സൽ മൈക്രോ സെൻസറും നൽകിയിട്ടുണ്ട്. 30 മിനിറ്റ് ചാർജിൽ 0 മുതൽ 67 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഈ ഫോണുകളുടെ പ്രധാന പ്രത്യേകത.
Post Your Comments