ന്യൂഡെൽഹി: രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോര്‍ഡ് വില. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 32.78 രൂപയായി ഉയർന്നു. നിലവിൽ ഗോതമ്പ് പൊടി വിലയിൽ 9.15 ശതമാനം വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. ഗോതമ്പ് ഉല്‍പ്പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില ഉയരുന്നതെന്നാണ് വിലയിരുത്തല്‍.
2010 ജനുവരിക്ക് ശേഷം, ആദ്യമായാണ് ഗോതമ്പ് പൊടിയുടെ വിലയിൽ ഇത്തരത്തിൽ വർദ്ധനവുണ്ടാകുന്നത്. പശ്ചിമ ബംഗാളിലാണ് ഗോതമ്പിന് ഏറ്റവും വിലക്കുറവ്. കിലോയ്ക്ക് 22 രൂപയാണ് പശ്ചിമ ബംഗാള്‍ ഗ്രാമങ്ങളില്‍ ഗോതമ്പിന്റെ വില. മുംബൈയില്‍ ഗോതമ്പ് പൊടി, കിലോയ്ക്ക് 49 രൂപയാണ്. ചെന്നൈ നഗരത്തില്‍ 34 രൂപയാണ് ഒരു കിലോ ഗോതമ്പ് പൊടിയുടെ വില.
Post Your Comments