KeralaLatest NewsNews

രാജിസന്നദ്ധത അറിയിച്ച് ഐടി പാർക്ക് സിഇഒ: കാരണം പബ്ബ് ലൈസൻസിൽ ബാറുടമയുമായി തർക്കം?

ഐടി മേഖലയിൽ പബ് അനുവദിക്കുന്നതടക്കമുള്ള നിർണ്ണായക പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: രാജിവെയ്ക്കാനൊരുങ്ങി ഐടി പാർക്ക് സിഇഒ ജോൺ എം തോമസ്. ഐടി പാർക്കുകളിൽ പബ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. എന്നാൽ, അമേരിക്കയിലുള്ള കുടുംബത്തിനൊപ്പം നിൽക്കുന്നതിനായി പോകുന്നു എന്നതാണ് രാജിക്ക് കാരണമായി ജോൺ എം തോമസ് പറഞ്ഞു.

നിലവിൽ ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നീ പാർക്കുകളുടെ സിഇഒ സ്ഥാനത്തിന് പുറമെ കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സിഇഒ സ്ഥാനവും ജോൺ എം തോമസ് വഹിക്കുന്നുണ്ട്. ഐടി മേഖലയിൽ പബ് അനുവദിക്കുന്നതടക്കമുള്ള നിർണ്ണായക പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.

Read Also: 43 ലക്ഷത്തിന്റെ മീൻ കൊടുത്തിട്ടുണ്ട്, വഞ്ചിച്ചിട്ടില്ല: ധർമജൻ ബോള്‍ഗാട്ടി

അതേസമയം, തർക്ക വിഷയം ഔദ്യോഗിക കേന്ദ്രങ്ങൾ നിഷേധിക്കുന്നുണ്ട്. ഐടി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതിനാൽ അദ്ദേഹം വിദേശത്തുനിന്ന് മടങ്ങിയെത്തിയതിനുശേഷമേ രാജിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകാൻ സാധ്യതയുള്ളു.

shortlink

Post Your Comments


Back to top button