പാദങ്ങളുടെ സംരക്ഷണം നാം അധികം പരിഗണിക്കാറില്ല. എന്നാൽ, പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദനയും വിണ്ടുകീറലും. അമിതഭാരം ഉള്ളവരിലാണ് ഉപ്പൂറ്റിവേദന കൂടുതൽ അനുഭവപ്പെടാറുള്ളത്. കൂടാതെ, വരണ്ട ചർമം ഉള്ളവരിൽ പാദങ്ങളുടെ വിണ്ടുകീറൽ കൂടുതലായി കണ്ടുവരുന്നു. എന്നാൽ, ഇവയൊക്കെ എളുപ്പ മാർഗ്ഗത്തിൽ പരിഹരിക്കാം.
കാല് നിലത്ത് വെക്കുമ്പോൾ ഉപ്പൂറ്റി വേദന അനുഭവിക്കുന്നവരാണ് പലരും. ചൂടു വെള്ളത്തിൽ പത്തു മിനിറ്റ് കാൽ മുക്കിവച്ച ശേഷം തണുത്ത വെള്ളത്തിൽ കാൽ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.
Also Read: കശ്മീർ ഏറ്റുമുട്ടൽ : സൈന്യം വെടിവെച്ചു കൊന്ന ഭീകരരിൽ പാകിസ്ഥാനിയും
മൈക്രോ സെല്ലുലാർ റബ്ബർ ചെരിപ്പുകളാണ് ഉപ്പൂറ്റി വേദനയ്ക്ക് ഏറ്റവും ഉത്തമം. ഇത്തരക്കാർ മൃദുവായ ചെരിപ്പുകൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അടുത്തതാണ് കാൽപ്പാദം ഐസ് വെള്ളം നിറച്ച കുപ്പിയുടെ മുകളിൽ വച്ച് മുന്നോട്ടും പിന്നോട്ടും 10 മിനിറ്റ് ഉരുട്ടുക. ഇത് വേദന കുറയ്ക്കാൻ സഹായിക്കും.
ചർമ്മത്തിന് അനുയോജ്യമായ മോയിസ്ചറൈസറുകൾ ഉപ്പൂറ്റിയിൽ പുരട്ടുന്നത് പാദം വിണ്ടു കീറുന്നതിൽ നിന്നും ഒരു പരിധിവരെ തടയാൻ സാധിക്കും.
Post Your Comments