ഉപഭോക്തൃ വസ്തുക്കളുടെ വില 5 മുതൽ 7 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഉപഭോക്തൃ ഇലക്ട്രോണിക്സ് നിർമ്മാതാക്കൾ. ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതാണ് ഇലക്ട്രോണിക്സ് വിപണിക്ക് തിരിച്ചടിയായത്. ചൈനയിലെ കോവിഡ് വ്യാപനം അന്താരാഷ്ട്ര തലത്തിൽ പോലും അസംസ്കൃത വസ്തുക്കളുടെ ക്ഷാമം നേരിടാൻ കാരണമായിട്ടുണ്ട്.
‘അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് ഇലക്ട്രോണിക്സ് വിലയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കയറ്റുമതിയിൽ നിലവിലുള്ള കാലതാമസം 4-5 ആഴ്ചവരെ തുടർന്നാൽ സമീപഭാവിയിൽ ഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയിൽ തിരിച്ചടി നേരിടേണ്ട സാഹചര്യം സൃഷ്ടിക്കും’, സൂപ്പർ പ്ലാസ്മാ ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ അവനീത് സിംഗ് മർവ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read: സൈബർ ലോകത്തെ ചതിക്കുഴികൾ അറിയാം, പരിശീലന പരിപാടിയുമായി കൈറ്റ് വിദ്യാർത്ഥികൾ
കോവിഡ് കാരണം ഇലക്ട്രോണിക്സ് വിപണിയിലുണ്ടായ ഇടിവ് ഓരോ പാദത്തിലും രണ്ടു മുതൽ മൂന്നു ശതമാനം വരെ ഉപകരണങ്ങൾക്ക് വില വർദ്ധപ്പിക്കാൻ കാരണമായിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, വാച്ചുകൾ എന്നിവയ്ക്കാണ് വില കൂടുന്നത്. ഏതാണ്ട് 10 ശതമാനം വരെ വില ഉയരും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Post Your Comments