
ശ്രീനഗര്‍: ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ പാക് ഭീകരരുടെ ക്യാമ്പ്. ഇതിനായി, ഇന്ത്യയിലേയ്ക്ക് കടക്കാന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത് 200 ഓളം ഭീകരരാണ്. സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിലെ നിയന്ത്രണ രേഖയിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉദംപൂരില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
Read Also:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചതിന് പിന്നാലെ സിറോ മലബാര്‍ സഭയിലും വിവാദം
‘അതിര്‍ത്തിയിലെ പാകിസ്ഥാന്‍ മേഖലയില്‍ 35 ഓളം തീവ്രവാദ പരിശീലന ക്യാമ്പുകള്‍ സജീവമാണ്. ഇതില്‍, ആറെണ്ണം വമ്പന്‍ ക്യാമ്പുകളാണ്. പാക് സൈനിക താവളങ്ങളോട് ചേര്‍ന്നാണ് ഈ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നത്. ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും പാക് സൈന്യമാണ്, അദ്ദേഹം അറിയിച്ചു.
‘മുന്‍പുണ്ടായിരുന്നതിനെ അപേക്ഷിച്ച്, നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. 2021 ഫെബ്രുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഏറെക്കുറെ പാലിക്കപ്പെടുന്നുണ്ട്. രണ്ടോ മൂന്നോ സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കഴിഞ്ഞ കുറേ കാലത്തിനിടെ അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷമാണ്. നിലവിലുളള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇതിന്റെ മികച്ച ഉദാഹരണമാണ്’, ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
Post Your Comments