
തിരുവനന്തപുരം: പാചകവാതക വിലയിൽ വീണ്ടും വർദ്ധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയിൽ നിന്നും 1006.50 രൂപയായി.
വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വർദ്ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറുകളുടെ വില 102.50 രൂപയാണ് വർദ്ധപ്പിച്ചത്. ഇതോടെ, ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.
നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 250 രൂപയും മാർച്ച് ഒന്നിന് 105 രൂപയും വർദ്ധിപ്പിച്ചിരുന്നു.
Post Your Comments