തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ്, ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ, ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ അഞ്ചുദിവസം വ്യാപകമായ മഴ പെയ്യുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ശ്രീലങ്ക നൽകിയ ‘അസാനി’ എന്നപേരിൽ ചുഴലിക്കാറ്റ് അറിയപ്പെടും. ‘ഉഗ്രമായ കോപം’ എന്നാണ് ഈ വാക്കിനർഥം. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ വീശാവുന്ന അസാനി ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും.
കേരളത്തിൽ മഴമാപിനികൾ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ 75 ശതമാനത്തിലും അധികം മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments