Latest NewsNews

ബോറിങ് ജോലിക്കിടെ ഉച്ചയുറക്കത്തിന് അ‌നുമതി നൽകി സ്റ്റാർട്ട് അപ്പ് കമ്പനി

 

ബെംഗളൂരു: ജോലി സമയത്തെ ഉറക്കം തൂങ്ങൽ എല്ലാവരുടെയും വലിയൊരു പ്രശ്നമാണ്. വളരെ പാടുപെട്ടാണ് ഈ ഉച്ചസമയങ്ങൾ പലരും തള്ളി നീക്കുക പതിവ്. എന്നാൽ ഇതിനൊരു പരിഹാരവുമായാണ് ഇന്ത്യയിലെ ഒരു സ്റ്റാർട്ട് അ‌പ്പ് കമ്പനി എത്തുന്നത്. ജീവനക്കാർക്ക് ദിവസവും അരമണിക്കൂർ ഉച്ചയുറക്കത്തിന് സമയം അനുവദിച്ചിരിക്കുകയാണ് കമ്പനി.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വേക്ക്ഫിറ്റ് സൊല്യൂഷൻ എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്ലീപ് സൊല്യൂഷൻ ബ്രാൻഡ് എന്ന നിലയിൽ കമ്പനിയുടെ നയത്തിനോട് ചേർന്ന് നിൽക്കുന്നതാണ് പ്രഖ്യാപനം.

അടുത്തിടെ വേക്ക്ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ, ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ജീവനക്കാർക്ക് ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ഉറങ്ങാമെന്ന പ്രഖ്യാപനം നടത്തിയത്. ‘ഞങ്ങൾ ഇപ്പോൾ ആറ് വർഷത്തിലേറെയായി ഉറക്കത്തിന്റെ ബിസിനസ്സിലാണ്, എന്നിട്ടും വിശ്രമത്തിൽ നിർണായകമായ ഉച്ചയുറക്കത്തോട് നീതി പുലർത്തുന്നതിൽ പരാജയപ്പെട്ടു. ഞങ്ങൾ എല്ലായ്‌പ്പോഴും ഉറക്കത്തിനെ ഗൗരവത്തോടെയാണ് കാണുന്നത്, ഇന്ന് മുതൽ ഞങ്ങൾ കാര്യങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്‌,’ രാമലിംഗഗൗഡ കുറിച്ചു. 26 മിനിറ്റ് ഉറങ്ങുന്നത് പ്രവർത്തനക്ഷമതയുടെ 33 ശതമാനം വർദ്ധിപ്പിക്കുമെന്ന നാസയുടെ പഠനവും അദ്ദേഹം പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button