തൃശൂർ: പ്രമുഖ തിമില കലാകാരനായ തൃപ്രയാർ രാജപ്പൻ മാരാർ അന്തരിച്ചു. 89 വയസായിരുന്നു. ചെണ്ട, സോപാന സംഗീതം എന്നിവയിലും അദ്ദേഹം കഴിവ് തെളിച്ചിട്ടുണ്ട്.
ആറു പതിറ്റാണ്ടിലേറെ കാലം ആറാട്ട് പുഴ പൂരവുമായി ബന്ധപെട്ട് തൃപ്രയാർ തേവരുടെ ഗ്രാമ പ്രദക്ഷിണത്തിൽ കുറുവേലയിൽ പങ്കെടുത്തിട്ടുണ്ട്. നിരവധി വർഷം കുറുവേലയിലെ പ്രമാണി ആയിരുന്നു. മാരാർ യോഗ ക്ഷേമ സഭയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിലെ വിവിധ ഘടക പൂരങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം ആറാട്ടുപുഴ, കൂടൽ മാണിക്യം, തൃപ്രയാർ തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിൽ പ്രതിഭ തെളിച്ചിട്ടുണ്ട്.
വിവിധ ക്ഷേത്രങ്ങളിൽ നിന്നടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തൃപ്രയാർ കിഴക്കേ നട പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു താമസം. പരേതയായ പത്മിനി മാരാസ്യാർ ആണ് ഭാര്യ. മക്കൾ: പ്രമുഖ വാദ്യ കലാകാരൻ ആയിരുന്ന പരേതനായ ഗിരിശൻ മാരാർ, ലതിക. മരുമക്കൾ: പരേതനായ ഗോപാല കൃഷ്ണൻ, സുനിത.
Post Your Comments