സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് സ്വർണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4710 രൂപയും ഒരു പവന് 37,680 രൂപയുമായി. വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പവന് 37,920 രൂപയും ഗ്രാമിന് 4740 രൂപയും. മെയ് ഒന്നിനും ഇതേ നിരക്കിലായിരുന്നു സ്വർണവില.
ഈ മാസം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മെയ് നാലിനായിരുന്നു. പവന് 37,600 രൂപയായിരുന്നു അന്നത്തെ വില. കൂടാതെ, ദേശീയതലത്തിലും സ്വർണവില വർധിച്ചു. 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന് 51,790 രൂപയും 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 47,440 രൂപയുമാണ് ഇന്നത്തെ വില.
Also Read: ട്രിപ്പിൾ വിൻ: ജർമൻ നഴ്സിങ് റിക്രൂട്ട്മെന്റ് അന്തിമഘട്ടത്തിൽ
Post Your Comments