ആരോഗ്യകരമായ സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ പ്രധാനമാണ് ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡലി. ഇഡലികളുടെ കൂട്ടത്തില്‍ പേരു കേട്ട ഒന്നാണ് കാഞ്ചീപുരം ഇഡലി. തമിഴ്നാട്ടിലെ ഒരു പ്രസിദ്ധ വിഭവമാണിത്. കാഞ്ചീപുരം ഇഡലി എങ്ങനെയുണ്ടാക്കാമെന്നു നോക്കാം.
ചേരുവകൾ
ഉഴുന്ന്-കാല് കപ്പ്
അരി-അര കപ്പ്
കടലപ്പരിപ്പ്-കാല് ടീസ്പൂണ്‍
തേങ്ങ ചിരകിയത്-അര കപ്പ്
തൈര്-മുക്കാല്‍ കപ്പ്
കശുവണ്ടിപ്പരിപ്പ്-100 ഗ്രാം
ഇഞ്ചി-കാല് ടീസ്പൂണ്‍
പച്ചമുളക്-2
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
എണ്ണ
നെയ്യ്
Read Also : നളന്ദ സർവ്വകലാശാല : ലോകത്തിന്റെ വിജ്ഞാന കേന്ദ്രം
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും കഴുകി ഒരുമിച്ചു കുതിർത്തുക. ഇത് നല്ലപോലെ അരയ്ക്കണം. ഈ മാവ് പൊന്താന്‍ വയ്ക്കുക.
കടലമാവ് വെള്ളത്തിലിട്ടു കുതിര്‍ത്ത ശേഷം തൈര്, കശുവണ്ടിപ്പരിപ്പ്, കുരുമുളകുപൊടി, തേങ്ങ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില നെയ്യ് എന്നിവയെല്ലാം ചേര്‍ത്ത് അരച്ച് മിശ്രിതമാക്കുക.
ഈ മിശ്രിതം പൊന്തിയ ശേഷം മാവില്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കണം. ഇഡലിത്തട്ടില്‍ എണ്ണ പുരട്ടി മാവൊഴിച്ച് ഇഡലിയുണ്ടാക്കുക. നല്ല രുചികരവും ആരോഗ്യകരവുമായ കാഞ്ചീപുരം ഇഡലി തയ്യാർ.
Post Your Comments