ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെയാണ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also:കേരളത്തില്‍ ബിജെപി ഏറ്റവും വലിയ ശക്തിയാകും : ജെ.പി നദ്ദ
രാവിലെ മുതലാണ് അനന്തനാഗിലെ ശ്രിചന്ദ് വനമേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത്, ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ, പ്രദേശത്ത് പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് ഇതുവരെ വധിച്ചത്.
ഏറ്റുമുട്ടല്‍ മേഖല പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. വധിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് ഇവരെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം അനന്തനാഗില്‍ നിന്നും ഹിസ്ബുള്‍ ഭീകരനെ സുരക്ഷാ സേന പിടികൂടിയിരുന്നു.
Post Your Comments