
ലഖ്‌നൗ : പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തുനിഞ്ഞ 18കാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലി ഗുര്‍ബക്ഷ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. വിജയ് എന്നയാളാണ് മകള്‍ ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
Read Also: പത്മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി
ഗുര്‍ബക്ഷ്ഗഞ്ച് കുര്‍മിയാമൗ ഗ്രാമവാസിയായ പെണ്‍കുട്ടിയുടെ പിതാവ് വിജയ്, വീടിനോട് ചേര്‍ന്ന് കട നടത്തിയിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ ധര്‍മേന്ദ്ര എന്ന യുവാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കടയിലേയ്ക്ക് ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. ഇതിനിടെ ഇടയ്ക്ക് കടയിലേയ്ക്ക് വന്നിരുന്ന ജ്യോതിയുമായി ഇയാള്‍ പ്രണയത്തിലാകുകയായിരുന്നു. ഇതില്‍, പ്രകോപിതനായ വിജയ് മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിജയിയെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
Post Your Comments