Latest NewsNewsInternational

വേർതിരിവുകൾ കാറ്റിൽപറത്തി ബൈഡൻ: എല്‍.ജി.ബി.ടി.ക്യു+ കറുത്ത വര്‍ഗക്കാരി ഇനി യു.എസ് പ്രസ് സെക്രട്ടറി

പ്രസ് സെക്രട്ടറിയായുള്ള കരീന്‍റെ പ്രാതിനിധ്യം പ്രധാനമാണെന്നും അവള്‍ക്ക് പലരുടെയും ശബ്ദമായി മാറാന്‍ കഴിയുമെന്നും മുന്‍ പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.

വാഷിംഗ്‌ടൺ: വർണ്ണ-വർഗ്ഗ വിവേചനകളുടെ പേരിൽ വ്യക്തികളെ മാറ്റി നിർത്തുന്ന സമൂഹത്തിന് മാതൃകയായി ബൈഡൻ ഭരണകൂടം. അമേരിക്കയുടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരീന്‍ ജീന്‍ പിയറിനെ നിയമിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്‍ വേർതിരിവുകൾ കാറ്റിൽപറത്തി ഭരണം തുടരുന്നത്.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയും എല്‍.ജി.ബി.ടി.ക്യു+ വ്യക്തിയുമാണ് കരീന്‍ ജീന്‍ പിയര്‍. പ്രസ് സെക്രട്ടറിയായിരുന്ന ജെന്‍ സാക്കിക് പകരക്കാരിയായാണ് കരീനെത്തുന്നത്. കരീനെ പ്രസ് സെക്രട്ടറിയായി നിയമിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അവരുടെ അനുഭവപരിചയം, കഴിവ്, സമഗ്രത എന്നിവയെ പ്രശംസിക്കുന്നതായും ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.

Read Also: എയർ ഏഷ്യയെ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ

പ്രസ് സെക്രട്ടറിയായുള്ള കരീന്‍റെ പ്രാതിനിധ്യം പ്രധാനമാണെന്നും അവള്‍ക്ക് പലരുടെയും ശബ്ദമായി മാറാന്‍ കഴിയുമെന്നും മുന്‍ പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. ആദ്യം മുതലേ ബൈഡന്റെ കാലത്ത് താന്‍ സ്ഥാനമൊഴിയുമെന്ന് പറഞ്ഞിരുന്ന ജെന്‍ സാക്കി എം.എസ്.എന്‍.ബി.സിയില്‍ ചേരുമെന്നാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്‍.ജി.ബി.ടി.ക്യു+ വര്‍ഗക്കാരുടെ അവകാശങ്ങളെയും മാനസികാരോഗ്യത്തെയുംക്കുറിച്ചുമെല്ലാം നിരന്തരം സംസാരിക്കുന്ന കരീന്‍ ജീന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ബൈഡന്റെ കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 2008ലും 2012ലും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ രണ്ട് പ്രചാരണങ്ങളിലും 2020ല്‍ ബൈഡന്റെ പ്രചാരണത്തിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button