Latest NewsInternational

‘പടിഞ്ഞാറൻ രാജ്യങ്ങൾ ഉക്രൈന് ആയുധങ്ങൾ നൽകരുത്’ : ഫ്രാൻസിന് മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: പടിഞ്ഞാറൻ രാജ്യങ്ങൾ ഉക്രയിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പു നൽകി റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് ഫ്രഞ്ച് പ്രസിഡണ്ടായ ഇമ്മാനുവൽ മക്രോണിനോട് ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയത്.

യുദ്ധം അവസാനിപ്പിക്കണമെന്ന യഥാർത്ഥ ചിന്ത ഉക്രൈനില്ലെന്നും, അതേസമയം റഷ്യ എല്ലാതരം തുറന്ന ചർച്ചകൾക്കും തയ്യാറാണെന്നും പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മക്രോണിനോട് വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, 376 മില്യൺ ഡോളർ വിലയുള്ള ആയുധങ്ങളും യുദ്ധസാമഗ്രികളും ഉക്രൈന് നൽകുമെന്ന് ഉക്രൈൻ പാർലമെന്റിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുടിന്റെ ഈ പ്രസ്താവന.

‘പുടിന്റെ വിശ്വവിഖ്യാതമായ യുദ്ധശൃംഖലയും ഉപകരണങ്ങളും തകർന്നിരിക്കുന്നു. അവ തകർത്ത് തരിപ്പണമാക്കിയത് ഉക്രൈനിലെ പോരാളികളുടെ ദേശസ്നേഹവും രാജ്യത്തോടുള്ള മമതയുമാണ്. അവരുടെ നിർണായകമായ ഈ കഥ, തലമുറകൾ കാലാകാലങ്ങളോളം ഓർക്കും’ ബോറിസ് ജോൺസൺ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button