Latest NewsIndiaNewsBeauty & Style

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

മിഠായി, വൈറ്റ് ബ്രെഡ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പിനെ നിയന്ത്രിക്കാൻ പറ്റും

ശരീരഭാരം കുറയുമ്പോൾ വയർ കുറയാത്തത് പലരുടേയും പ്രശ്നമാണ്. ഫ്ലാറ്റായ വയർ നിലനിർത്തുക എന്നത് ആരോഗ്യം നിലനിർത്തുക എന്നത് കൂടിയാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ 3 മാർഗ്ഗങ്ങൾ പരിചയപ്പെടാം.

ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് അമിതവണ്ണത്തിന് കാരണമാകുന്നു. പഞ്ചസാര ചേർത്തതും മധുര പാനീയങ്ങളും പൂർണമായി ഒഴിവാക്കുന്നതു വഴി വയറിലെ കൊഴുപ്പ് നിയന്ത്രിക്കാൻ കഴിയും. അടുത്ത മാർഗമാണ് കാർബോഹൈഡ്രേറ്റ് കുറയ്ക്കുക. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റുകളുടെ നിയന്ത്രണം ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കൂടി കുറയ്ക്കുന്നുണ്ട്. മിഠായി, വൈറ്റ് ബ്രെഡ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പിനെ നിയന്ത്രിക്കാൻ പറ്റും.

Also Read: കപ്പൽ നിർമ്മാണ നൈപുണ്യ പരിശീലനത്തിന് അസാപ് കേരളയും കൊച്ചിൻ ഷിപ്പ്‌യാർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

ഓട്സ്, പയർ വർഗ്ഗങ്ങൾ തുടങ്ങി നാരുകളുടെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ, ആരോഗ്യം നിലനിർത്താൻ പതിവായി വ്യായാമവും ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button