അമരാവതി: ഫാന്‍ പൊട്ടിവീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലാണ് സംഭവം. ശ്രീ സത്യസായി ജില്ലയിലെ പ്രാദേശിക സ്‌കൂളിലാണ് അപകടം സംവിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനിടെയാണ് മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന സീലിങ് ഫാന്‍ അടര്‍ന്നു വീണത്. വിദ്യാര്‍ത്ഥിനിയുടെ മുഖത്താണ് പരിക്കേറ്റത്.
Read Also: പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു, ആര് എതിര്‍ത്താലും സത്യം തുറന്ന് പറയും: പി.സി ജോര്‍ജ്
അപകടം സംഭവിച്ചയുടനെ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശ്രൂശ്രൂഷ നല്‍കി. പിന്നീട് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയെ വീണ്ടും പരീക്ഷ എഴുതാന്‍ അനുവദിച്ചു.
പരീക്ഷയ്ക്ക് രണ്ടു ദിവസം മുന്‍പ് സ്‌കൂളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവം ദൗര്‍ഭാഗ്യകരമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Leave a Comment