മുംബൈ: മണ്‍സൂണ്‍ സീസണ്‍ മുംബൈയെ സംബന്ധിച്ച് മറ്റൊരു ദുരന്തമാകുമെന്ന് മുന്നറിയിപ്പ്. സമീപ കാലങ്ങളിലായി, കാലപ്പഴക്കം ചെന്ന ആറിലധികം കെട്ടിടങ്ങളാണ് ബലക്ഷയത്തെ തുടര്‍ന്ന് തകര്‍ന്നു വീണത്. ദുരന്തത്തെ തുടര്‍ന്ന്, പലരും മരണത്തിന് കീഴടങ്ങിയിരുന്നു.
Read Also:ഗൂഗിളിൽ നിന്നും വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യണോ? പുതിയ മാറ്റങ്ങളുമായി കമ്പനി
മുംബൈയില്‍ മാത്രം, നൂറിനടുത്ത് വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഏതു നിമിഷവും തകര്‍ന്ന് വീഴാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍, 337 കെട്ടിടങ്ങളാണ് ബിഎംസി സി-വണ്‍ കാറ്റഗറിയില്‍ പെടുത്തിയത്. അതീവ അപകടാവസ്ഥയിലെന്നാണ് കണക്കാക്കിയിട്ടുള്ളത്. മുംബൈ നഗരത്തിലെ 70 വന്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടും.
അതേസമയം, താമസക്കാര്‍ ആരും തന്നെ ഒഴിയാന്‍ തയ്യാറാകുന്നില്ലെന്നും, അവര്‍ മുന്നറിയിപ്പ് അവഗണിക്കുകയുമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Post Your Comments