Latest NewsIndiaInternational

‘ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളി’ : മോദിയെ കണ്ട ശേഷം ചാൻസലർ ഒലാഫ് ഷോൾസ്

ബെർലിൻ: ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളിയെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒലാഫ് ഷോൾസ് ഇങ്ങനെ ഒരു അഭിപ്രായം പുറപ്പെടുവിച്ചത്. സുരക്ഷാ, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിൽ ഇരുരാജ്യങ്ങളും പങ്കാളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ത്യ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ്. ഞാൻ ഭരണം ഏറ്റെടുത്തതിനു ശേഷം നടക്കുന്ന ആദ്യ അന്താരാഷ്ട്ര കൂടിക്കാഴ്ച ഇന്ത്യയുമായിട്ടാണ് നടക്കുന്നത് എന്ന കാര്യത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ജൂൺ അന്ത്യത്തിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ഞങ്ങളുടെ അതിഥിയായി പങ്കെടുക്കാൻ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നു’ ഒലാഫ് ഷോൾസ് വ്യക്തമാക്കി.

വലിയ കരുത്തരായ രാജ്യങ്ങളുമായി മാത്രമല്ല, നിരവധി രാജ്യങ്ങളുമായി ബന്ധം സൃഷ്ടിക്കുന്നതിന്റെ മാനദണ്ഡത്തിലായിരിക്കും ഭാവിയിൽ നയതന്ത്ര ബന്ധങ്ങളുടെ വ്യാപ്തി നിർവചിക്കപ്പെടുകയെന്നും ഒലാഫ് ഷോൾസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button