COVID 19Latest NewsIndiaNews

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം: ലോക്ക്ഡൗൺ കാലത്ത് രാജ്യത്ത് 85,000 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി റിപ്പോർട്ട്

ഡല്‍ഹി: രാജ്യത്ത് 2020-21ലെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് 85,000 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗൺ കാലത്ത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം സാമൂഹ്യപ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗറിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം മൂലം അമ്മയില്‍ നിന്ന് കുട്ടികളിലേക്ക് എച്ച്‌ഐവി പകര്‍ന്ന 300 കേസുകളും ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഈദുൽ ഫിത്തർ: സബീൽ ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥന നടത്തി ശൈഖ് ഹംദാൻ

മഹാരാഷ്ട്രയിലാണ്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ഏറ്റവും കൂടുതല്‍ ആളുകൾക്ക് എച്ച്‌ഐവി ബാധിച്ചത് .10,498 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 9521 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 8947 കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം മൂലം യുപിയില്‍ 6905 പേര്‍ക്കും, തെലങ്കാനയില്‍ 6505 പേര്‍ക്കും ബിഹാറില്‍ 5462 പേര്‍ക്കും എച്ച്‌ഐവി ബാധയുണ്ടായി. ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലും എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ഉൾപ്പെടെ, രാജ്യത്താകെ 85,268 എച്ച്‌ഐവി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button