Latest NewsNewsLife StyleHealth & Fitness

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മധുരതുളസി

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടി… പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ടെന്‍ഷന്‍, രക്തസമ്മര്‍ദം, സൗന്ദര്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഉത്തമ പ്രതിവിധിയായ ഈ ചെടി, അമിത വണ്ണത്തെ കുറയ്ക്കും. മുറിവുകള്‍ വേഗത്തില്‍ കരിക്കാനും ഇതിന് കഴിവുണ്ട്. സര്‍വ്വ ഗുണങ്ങളും ഒത്തിണങ്ങിയ ഈ ഔഷധസസ്യം ഏതാണെന്നല്ലേ? സ്റ്റീവിയ അല്ലെങ്കില്‍ മധുരതുളസി എന്നാണിതിന്റെ പേര്. ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് മധുരതുളസിയുടെ ഗുണങ്ങള്‍ വിവരിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനുള്ള കഴിവ് മധുരതുളസിക്കുണ്ട്. പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി മധുരതുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്. ചൂടുവെള്ളത്തിലേക്ക് മധുരതുളസി ഇലകളിട്ട് 5-7 മിനുട്ട് തിളപ്പിക്കുക. ഇപ്പോള്‍ മധുരതുളസി ചായ തയ്യാറായി. ഇത് ദിവസം രണ്ടു മൂന്നു നേരമായി കുടിച്ചാല്‍ മതി. എന്നാല്‍, രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ കുറവുള്ളവര്‍ ഒരു കാരണവശാലും ഇത് കുടിക്കരുത്.

Read Also : ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം

ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കുമെന്ന് ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുരതുളസി ചായയാണ് കുടിക്കേണ്ടത്.

ശരീരഭാരം കുറയ്ക്കാനും മധുര തുളസി ഉത്തമ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള അമിതമായ ഇഷ്ടം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഭക്ഷണം പാകം ചെയ്യുമ്പോള്‍, മധുരത്തിനായി മധുരതുളസി ഇലയുടെ നീര് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button