Latest NewsKeralaNewsIndia

കേരളത്തിലെ ജനങ്ങളും ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു, വൈകാതെ ആംആദ്മി അക്കൗണ്ട് തുറക്കും: രാഘവ് ഛദ്ദ എംപി

ഇന്ത്യയിലെ ജനങ്ങള്‍ അരവിന്ദ് കെജ്രിവാളാണ് മോദിയുടെ പ്രധാന എതിരാളി എന്ന് അംഗീകരിച്ചു കഴിഞ്ഞു

ന്യൂഡൽഹി: കേരളത്തിൽ വൈകാതെ ആംആദ്മി അക്കൗണ്ട് തുറക്കുമെന്ന് രാഘവ് ഛദ്ദ എംപി. മുന്നോട്ടു പോകവെ എല്ലാ സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് ശക്തി കൂട്ടേണ്ടി വരുമെന്നും, ഏതെങ്കിലും ഒരു സംസ്ഥാനത്ത് വളരുന്നത് അവിടുത്തെ പാര്‍ട്ടികളെ നോക്കിയല്ല ജനങ്ങളെ നോക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:അക്ഷയതൃതീയ: സ്വന്തമാക്കാം ഗൂഗിൾ പേ വഴി സ്വർണവും

‘പഞ്ചാബിലെ ജനങ്ങളാണ് ആംആദ്മി പാര്‍ട്ടിയെ അവിടെ വളര്‍ത്തിയത്. അവരാണ് പഞ്ചാബില്‍ എഎപിക്ക് ഇടമുണ്ടാക്കിയത്. ജനങ്ങള്‍ എഎപി കുടുംബത്തിലെ അംഗങ്ങളായി. അതുകൊണ്ട് ഇത് ജനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു എന്ന് ഉറപ്പാണ്. അവിടെയും വൈകാതെ ആംആദ്മി പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയും’, രാഘവ് ഛദ്ദ പറഞ്ഞു.

‘അടുത്തിടെ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഒരു കാര്യം വ്യക്തമായിരുന്നു. ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളുമാണ് ബിജെപിയുടെ യഥാര്‍ത്ഥ പ്രതിപക്ഷം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വയസ്സായി. തികച്ചും ദുര്‍ബലമായ കോണ്‍ഗ്രസ് അന്ത്യശ്വാസം വലിക്കുകയാണ്. അവര്‍ക്ക് ബിജെപിയുടെയോ നരേന്ദ്ര മോദിയുടെയോ ശക്തി നേരിടാനുള്ള ഉള്‍ക്കരുത്തോ ഉത്സാഹമോ ഇല്ല. അതുകൊണ്ട് അഖിലേന്ത്യ തലത്തില്‍ ആംആദ്മി പാര്‍ട്ടി യഥാര്‍ത്ഥ പ്രതിപക്ഷമായി മാറുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ അരവിന്ദ് കെജ്രിവാൾ മോദിയുടെ പ്രധാന എതിരാളി എന്ന് അംഗീകരിച്ചു കഴിഞ്ഞു’, രാഘവ് ഛദ്ദ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button