അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്.
കൊഴുപ്പും കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ സ്നാക്സായി കഴിക്കാം.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏറ്റവുമധികമുള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തന് കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയര്‍ നിറയ്ക്കും. ഇത്, കൂടുതല്‍ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ, ശരീരഭാരം കുറയ്ക്കാനും, പ്രമേഹം കുറയ്ക്കാനുമെല്ലാം ആപ്പിള്‍ സഹായിക്കും.
Post Your Comments