കൊച്ചി: പീഡന കേസില്‍ ആരോപണം നേരിട്ടതോടെ, ഒളിവിലുള്ള നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടി സ്വീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നന്നും വിജയ് ബാബുവിനെ അമ്മ ഒഴിവാക്കി. നടന്റെ ആവശ്യപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് സംഘടന വ്യക്തമാക്കി. കേസ് തീരും വരെ വിജയ് ബാബുവിനെ മാറ്റി നിര്‍ത്താനാണ് തീരുമാനം. നിരപരാധിത്വം തെളിയുംവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി വിജയ് ബാബു കത്തയച്ചിരുന്നതായി സംഘടന അറിയിച്ചു.
നടിയെ വിജയ് ബാബു പീഡിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, നടനെതിരെ ശക്തമായ നടപടി വേണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, കൊച്ചിയില്‍ ഞായറാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്, കമ്മിറ്റിയില്‍ നിന്നും വിജയ് ബാബുവിനെ ഒഴിവാക്കിയതായി സംഘടന അറിയിച്ചത്.
നിലവില്‍, നടിയുള്‍പ്പെടെ രണ്ട് പേരാണ് വിജയ് ബാബുവിനെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഇതില്‍, നടിയുടെ പരാതിയില്‍ കേസ് എടുത്ത പോലീസ് ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നു. ഇതിനിടെയാണ്, വിമന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ മറ്റൊരു യുവതിയും ആരോപണം ഉയര്‍ത്തിയത്. നിലവില്‍ ദുബായിലേക്ക് കടന്ന നടനെ തിരികെ കൊണ്ട് വന്ന അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
Post Your Comments