Latest NewsNewsLife StyleHealth & Fitness

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാടുപെടുകയാണോ? എങ്കിൽ ഈ മൂന്ന് ഭക്ഷണം കഴിക്കൂ

ഉയർന്ന രക്തസമ്മർcത്തിനുള്ള സാധ്യത കുറയ്ക്കുന്ന ഒമേഗ 3-ഫാറ്റി ആസിഡുകൾ വലിയ അളവിൽ മത്സ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പുതിയ മാർഗങ്ങൾ തേടുന്നവരാണ് പലരും. ചിട്ടയായ ജീവിതശൈലി, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വീടുകളിൽ തന്നെ ലഭ്യമായ ഭക്ഷ്യവസ്തുക്കൾ പരിചയപ്പെടാം.

ശരീരത്തിലെ നൈട്രിക് ഓക്സൈഡ് ഉൽപാദനം വർദ്ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് പേശികളെ വിശ്രമിക്കാനും രക്തക്കുഴലുകൾ വികസിക്കാനും സഹായിക്കുന്നു. കൂടാതെ, ഹൈപ്പർ ടെൻഷൻ കുറയ്ക്കുകയും ചെയ്യും.

Also Read: പ്രമേഹം നേരത്തെ തിരിച്ചറിയാൻ

രക്തസമ്മർദ്ദം ഉള്ളവർ മത്സ്യം കഴിക്കുന്നത് നല്ലതാണ്. ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്ന ഒമേഗ 3-ഫാറ്റി ആസിഡുകൾ വലിയ അളവിൽ മത്സ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.

ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് വഴി ധാതുക്കളുടെയും നാരുകളുടെയും അളവ് വർദ്ധിപ്പിക്കും. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button