റോം: കുഞ്ഞിന്റെ പേരിന്റെ കൂടെ അച്ഛന്റെ മാത്രമല്ല, അമ്മയുടെയും പേര് ചേർക്കണമെന്ന ചരിത്രവിധിയുമായി ഇറ്റലിയിലെ കോടതി. കോൺസ്റ്റിറ്റ്യൂഷനൽ കോടതിയാണ് നിർണായകമായ വിധി പ്രഖ്യാപിച്ചത്.
കുഞ്ഞിന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരോ കുടുംബപ്പേരോ മാത്രം ചേർക്കുന്നത് പക്ഷപാതപരമാണെന്നും, അമ്മയുടെ പേരിന് കൂടി പ്രാധാന്യം കൊടുക്കണമെന്നും കോടതി വിധിച്ചു. ഭാവിയിൽ, അച്ഛനും അമ്മയ്ക്കും സമ്മതമാണെങ്കിൽ പേരിൽ മാറ്റം വരുത്താമെന്നും വിധിയിൽ പരാമർശിക്കുന്നുണ്ട്.
കോടതി വിധി വന്നെങ്കിലും, കുടുംബ മന്ത്രിയായ എലേന ബോണറ്റിയും ഇറ്റാലിയൻ ഭരണകൂടവും ഈ വിധി അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ, തങ്ങൾ വിധിക്ക് അനുകൂലമാണെന്ന് തന്നെയാണ് കുടുംബ മന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സ്വാഗതാർഹമായ ഒരു മാറ്റമാണ് ഇതെന്നും മാതാപിതാക്കൾക്ക് തുല്യപ്രാധാന്യമുണ്ടെന്നും അവർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments