സ്വർണാഭരണം വാങ്ങുന്നവർക്ക് നല്ല ദിവസമായി കണക്കാക്കുന്ന അക്ഷയതൃതീയ ദിനത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സ്വർണ്ണാഭരണ വിപണി. മെയ് മൂന്നിനാണ് അക്ഷയതൃതീയ. രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിനം വ്യാപാരം നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. ചെറിയ ആഭരണങ്ങളും സ്വർണനാണയങ്ങളുമാണ് ഈ ദിനത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്.
കോവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങളിൽ 2020 ലും 2021 ലും അക്ഷയതൃതീയ ആഘോഷങ്ങൾ മുടങ്ങിയിരുന്നു. എന്നാൽ, ഇത്തവണ സ്വർണാഭരണ വിപണികൾ കൂടുതൽ സജീവമായിരിക്കുകയാണ്. 2019 ൽ പത്തുലക്ഷത്തോളം ഉപഭോക്താക്കളാണ് കേരളത്തിലെ പന്ത്രണ്ടായിരത്തോളം സ്വർണ വ്യാപാര ശാലകളിൽ നിന്നും സ്വർണം വാങ്ങിയത്.
Also Read: മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ!
അക്ഷയതൃതീയ ദിനത്തിൽ മാത്രം കേരളത്തിൽ ഏകദേശം 1500 കിലോ സ്വർണാഭരണ വിൽപനയാണ് നടക്കുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്വർണവിലയിൽ കുറവുണ്ടായത് സ്വർണ വ്യാപാരികൾക്ക് വളരെ പ്രതീക്ഷ നൽകുന്നുണ്ട്. അക്ഷയതൃതീയ നാളിന്റെ ആഴ്ചകൾക്ക് മുമ്പ് തന്നെ നിരവധി ജ്വല്ലറികൾ വ്യത്യസ്തമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
Post Your Comments