ഡൽഹി: രാജസ്ഥാനിൽ തന്നെ മുഖ്യമന്ത്രിയാക്കാൻ ഇനിയും വൈകരുതെന്ന് നേതൃത്വത്തിനോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അല്ലെങ്കിൽ, പഞ്ചാബിൽ കോൺഗ്രസിനുണ്ടായ അനുഭവം ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോടും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോടുമാണ് സച്ചിൻ ആവശ്യമുന്നയിച്ചത്.
അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തുടർഭരണം കിട്ടാൻ അധികാരമാറ്റം അനിവാര്യമാണെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. കോൺഗ്രസിന്റെ ചിന്തൻ ശിബിരം അടുത്തമാസം രാജസ്ഥാനിൽ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സച്ചിൻ രംഗത്തുവന്നത്.
ഇനിയുള്ള കാലം കേരള രാഷ്ട്രീയത്തിൽ സജീവമാകും, എല്ലാ സാധ്യതകളും നോക്കാനാണ് തീരുമാനം: എകെ ആൻ്റണി
ഈ വിഷയവുമായി ബന്ധപ്പെട്ട് സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുമായി നേരത്തെ മൂന്നു തവണ, സച്ചിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. സച്ചിന് എഐസിസി ജനറൽ സെക്രട്ടറി പദം വാഗ്ദാനം ചെയ്ത് പ്രശ്നപരിഹാരം കാണാൻ സോണിയ നടത്തിയ നീക്കം ഫലം കണ്ടിരുന്നില്ല. തന്റെ അനുയായികൾ രാജസ്ഥാനിലാണെന്നും അവിടെ നിന്ന് മാറാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
Post Your Comments