KeralaJobs & VacanciesLatest NewsNewsIndiaCareerBusinessNews StoryEducation & Career

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിക്കും

ഉദ്യോഗാർത്ഥികളുടെ എണ്ണം അമ്പതിൽ താഴെ ആണെങ്കിൽ അഭിമുഖം മാത്രമേ നടത്തുകയുള്ളൂ

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് എന്ന മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ഓഡിനൻസിന്റെ കരട് അംഗീകരിച്ചു. കേരള പബ്ലിക് എൻറർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻറ് ബോർഡ് എന്ന പേരിലാണ് രൂപീകരിക്കുന്നത്.

കെഎസ്ഐഡിസി, കെഎംഎംഎൽ, കെഎസ്ഇബി, ബിവറേജസ് കോർപ്പറേഷൻ, കെഎസ്എഫ്ഇ തുടങ്ങി അമ്പതോളം സ്ഥാപനങ്ങളിൽ ഇപ്പോൾ നിയമനം പി.എസ്.സി വഴിയാണ് നടത്തുന്നത്. എന്നാൽ, പുതിയ ബോർഡ് നിലവിൽ വരുന്നത് വഴി വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പിഎസ്‌സി വഴി നിയമനം നടത്താത്ത തസ്തികകളിലേക്ക് റിക്രൂട്ട്മെൻറ് ബോർഡ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

Also Read: ഗരുഡന്‍ തൂക്കത്തിനെച്ചൊല്ലി തർക്കം : വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതിയാണ് ബോർഡിൽ ഉണ്ടാവുക. പുതുതായി വരുന്ന റിക്രൂട്ട്മെൻറ് ബോർഡ് തിരഞ്ഞെടുത്ത തസ്തികകളിൽ എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി പ്രത്യേക റാങ്ക് പട്ടിക തയ്യാറാക്കിയതിനുശേഷമാണ് നിയമനം നൽകുക. ഉദ്യോഗാർത്ഥികളുടെ എണ്ണം അമ്പതിൽ താഴെ ആണെങ്കിൽ അഭിമുഖം മാത്രമേ നടത്തുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button