Latest NewsNewsLife Style

നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. എന്നാൽ, പലർക്കും രാത്രി നല്ല ഉറക്കം കിട്ടാറില്ല എന്നതാണ് വാസ്തവം. തലച്ചോറിന്റെ പ്രവർത്തനം, വിഷാദം, ഓർമ്മശക്തി, പ്രതിരോധശേഷി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഉറക്കക്കുറവ് ബാധിക്കും. നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉറക്കമില്ലായ്മയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് പാല്‍. ഇതില്‍ വൈറ്റമിന്‍ ഡി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് ചെറു ചൂടുള്ള പാല്‍ കുടിക്കുന്നത് മനസിനെയും ശരീരത്തേയും റിലാക്‌സ് ചെയ്യാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്നു.

Read Also:- ശാർദുൽ താക്കൂറിനെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് സെവാഗ്

ഉറങ്ങാൻ കിടക്കും മുൻപ് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങൾ ചിന്തിക്കരുത്. എല്ലാ ദിവസവും ഒരു സമയത്തു തന്നെ ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുൻപ് കുളിക്കുക. ചെറിയ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഉറക്കം വേഗം വരാൻ സഹായിക്കും. കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക. രാത്രിയിൽ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button