കോട്ടയം: പാലായിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര. കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് നെഫർറ്റിറ്റി. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നെഫർറ്റിറ്റി ഒരുങ്ങുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിലുണ്ട്.
Read Also: സർക്കാരിന്റെ പദ്ധതികൾ കോഴിക്കോടിന്റെ സമഗ്രവികസനത്തിനു വഴിയൊരുക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ഓഡിറ്റോറിയം, സ്വീകരണഹാൾ, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികൾക്കുള്ള കളിസ്ഥലം, 3 തിയേറ്റർ, എന്നിവ നെഫർറ്റിറ്റിയിലുണ്ട്. കെഎസ്ആർടിസിയും, കെഎസ്‌ഐഎൻസിയും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര 2022 മെയ് 1 ന് പാലാ യൂണിറ്റിൽ നിന്നും ആരംഭിക്കുന്നു.
Read Also: വിജയ് ബാബുവിനെതിരെ വീണ്ടും പരാതി: പോലീസ് കേസെടുത്തു
ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസിയിൽ എത്തിച്ചേരാവുന്നതാണ്. മുതിർന്നവർക്ക് (10 വയസിന്) മുകളിൽ പ്രായമുള്ളവർക്ക് 2879 രൂപയും, കുട്ടികൾക്ക് (5-10 വയസ്സ്) വരെ പ്രായമുള്ളവർക്ക് 1179 രൂപയും ആണ് ഈടാക്കുന്നത്.
Post Your Comments