ന്യൂഡൽഹി: ബുദ്ധിമാന്ദ്യമുള്ള ഇന്ത്യൻ വംശജന്റെ വധശിക്ഷ നടപ്പിലാക്കി സിംഗപ്പൂർ. മലേഷ്യൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായ നാഗേന്ദ്രൻ ധർമ്മലിംഗമാണ് വധശിക്ഷക്ക് ഇടയായത്.
34 വയസുകാരനായ നാഗേന്ദ്രൻ, മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു. ഇയാൾക്ക് മേൽ മയക്കുമരുന്ന് കടത്തൽ കുറ്റമാരോപിച്ചാണ് സിംഗപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ദശാബ്ദത്തിൽ അധികമായി, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാളുടെ ബന്ധുക്കൾ നിയമപോരാട്ടം നടത്തുകയായിരുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയായിട്ടും വധശിക്ഷ നടപ്പാക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ കുടുംബം നൽകിയിരുന്ന അപ്പീൽ കോടതി തള്ളുകയായിരുന്നു.
തൂക്കിലേറ്റിയാണ് സിംഗപ്പൂരിൽ വധശിക്ഷ നടപ്പിലാക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവുമധികം പേരെ വധശിക്ഷയ്ക്ക് വിധിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങൾക്ക് പിടിക്കപ്പെട്ടാൽ വധശിക്ഷ തീർച്ചയാണ്.
Post Your Comments