വെള്ളത്തിൽ കളിക്കാനും കുളിക്കാനുമെല്ലാം ഏവർക്കും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ പലരും വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ജലാശയങ്ങൾ ഉള്ളയിടങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. എന്നാൽ, വെള്ളത്തിൽ ഇറങ്ങിയാൽ ശരീരം കല്ലായി മാറുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ. മുത്തശ്ശിക്കഥകളിലെ മാന്ത്രികത എന്ന് തോന്നി ചിരിച്ചു കളയണ്ട. സംഗതി സത്യമാണ്. ഈ തടാകത്തിൽ ഇറങ്ങിയാൽ ശരീരം കല്ലുപോലെ ആകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.
ടാന്‍സാനിയയിലെ സോഡാ തടാകമാണ് ഈ അത്ഭുതയിടം. നാട്രണ്‍ എന്ന് പേരിലറിയപ്പെടുന്ന ഈ തടാകത്തില്‍ നിന്ന് കണ്ടെത്തിയത് വിവിധ ജീവികളുടെ അവശിഷ്ടങ്ങളാണ്. 2013 ൽ ഫൊട്ടോഗ്രാഫറായ നിക്ക് ബന്‍ഡിറ്റാണ് ഈ തടാകത്തില്‍ നിന്നുള്ള ഭയമുളവാക്കുന്ന ചിത്രങ്ങൾ ലോകത്തിനായി പങ്കുവച്ചത്.
read also: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും
ചെറുജീവികളാണ് പ്രധാനമായും ഈ തടാകത്തില്‍ വീണ് ഇത്തരത്തില്‍ കല്ലുകള്‍ പോലെയായി മാറുന്നത് എങ്കിലും മനുഷ്യനുള്‍പ്പെടയുള്ള വലിയ ജീവികള്‍ക്കും ഈ തടാകം അപകടകരമാണ്. ഒല്‍ ദോനിയോ ലംഗായ് എന്ന അഗ്നിപര്‍വതമാണ് ഈ തടാകത്തിന്റെ അത്ഭുതത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഭൗമനിരപ്പില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപര്‍വതത്തിന്‍റെ ഭാഗമാണ് നാട്രോണ്‍ തടാകം. ഒല്‍ ദോനിയോ അഗ്നിപര്‍വതത്തിൽ നിന്നും ഒഴുകുന്ന, നാട്രകാര്‍ബണൈറ്റ് എന്ന പദാര്‍ത്ഥം വലിയ അളവിലുള്ള ലാവയാണ് തടാകത്തിന്റെ ആസിഡ് പ്രതിഭാസത്തിനു കാരണം.
ടാന്‍സാനിയയിലെ തടാകത്തില്‍ വീണാല്‍ ജീവികളുടെ ശരീരം ദ്രവിയ്ക്കുകയല്ല, മറിച്ച് ജലാംശം ചോര്‍ന്ന് പോയി കട്ടി പിടിക്കുകയാണ് ചെയ്യുക. തുടര്‍ന്ന്, ഈ തടാകത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ ഈ ശരീരം അഴുകാതെ സൂക്ഷിക്കുകയും പതിയെ ഈ ശരീരങ്ങള്‍ കല്ലുകള്‍ക്ക് സമാനമായി തീരുകയും ചെയ്യും. ഈ ജലം കണ്ണിലോ തൊലിയിലോ പതിച്ചാല്‍ പൊള്ളലേല്‍ക്കുന്നതിന് കാരണമാകും. കൂടാതെ, ഈ തടാകത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ സമയം ചിലവഴിച്ചാല്‍ അത് ജീവികളുടെ മരണത്തിനും കാരണമാകും. കാട്ടുപോത്തുകള്‍ പോലുള്ള വലിയ ജീവികളുടെ ശരീരവും ഈ തടാകത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ ഈ തടാകത്തില്‍ കുളിക്കാനിറങ്ങിയാൽ അവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും.
ലോകത്തിലെ തന്നെ ഏറ്റവും കട്ടിയേറിയ ത്വക്കുകളുള്ള പക്ഷികളായ ഫ്ലമിങ്ങോകള്‍ക്ക് പോലും ഈ തടാകത്തില്‍ നിന്നും അതിജീവിക്കുക ദുഷ്കരമാണ്. ഈ തടാകത്തിൽ, 2007 ല്‍ തകര്‍ന്ന് വീണ ഹെലികോപ്റ്റർ ഏതാണ്ട് ദ്രവിച്ച അവസ്ഥയിലാണ് കണ്ടെത്തിയത് .
Post Your Comments