Latest NewsNewsLife StyleHealth & Fitness

മൗത്ത്‌വാഷ് സ്ഥിരമായി ഉപയോഗിക്കുന്നവരെ ഈ രോ​ഗങ്ങൾ പിടികൂടുമെന്ന് പഠനം

ദിവസേന മൗത്ത്‌വാഷ് ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വായിലെ ഉപകാരപ്രദമായ ബാക്ടീരിയകളാണ് പൊണ്ണത്തടി, പ്രമേഹം എന്നിവയെ ചെറുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. മൗത്ത് വാഷിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഫ്‌ളൂയിഡുകള്‍ വായിലെ ഉപകാരപ്രദമായ ബാക്ടീരിയകളെ നശിപ്പിക്കും.

Read Also : ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും മൂന്ന് തവണ മദ്യം മോഷ്ടിച്ചു : നാലാം തവണ മോഷണത്തിനിടെ പിടിയില്‍

മൗത്ത്‌വാഷ് ഉപയോഗിക്കുന്നതിലൂടെ പ്രമേഹവും, ഗുരുതരമായ രക്താതിസമ്മര്‍ദവും ഉണ്ടാകാനുള്ള സാധ്യത 55 ശതമാനമാണ്. പ്രീ ഡയബറ്റീസ് എന്നറിയപ്പെടുന്ന ഈ പ്രമേഹം മൂന്നു വര്‍ഷത്തിനുള്ളിലുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. 40 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള 1206 പേരില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനങ്ങളില്‍ എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button