Latest NewsNewsIndia

ലോക റെക്കോർഡ് സൃഷ്ടിച്ച് ബിഹാർ ബിജെപി, പാറിപ്പറന്നത് 78000 ദേശീയപതാകകൾ: തിരുത്തിയത് പാകിസ്ഥാന്റെ റെക്കോർഡ്

പട്ന: 78000 ദേശീയപതാകകൾ വീശി ലോക റെക്കോർഡ് സൃഷ്ടിച്ച് ബിഹാർ ബിജെപി ഘടകം. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ, രാജ്യവ്യാപകമായി ആഘോഷിക്കുന്ന അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭോജ്പുർ ജില്ലയിലാണ് ചടങ്ങ് നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ 78000 ദേശീയപതാകകളുമായി ജനങ്ങൾ പങ്കെടുത്തത്.

75,000 ത്രിവർണ പതാകകൾ വീശാനായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം, ജന പങ്കാളിത്തം വർദ്ധിച്ചതോടെ പതാകയുടെ എണ്ണം 78000 ആക്കി ഉയർത്തുകയായിരുന്നു. ഒരു ചടങ്ങിൽ 57,500 ദേശീയപതാകകൾ വീശിയതിന്, പാകിസ്ഥാന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ബിജെപി തിരുത്തിയത്. ഡ്രോൺ ക്യാമറകളിലൂടെ ഗിന്നസ് ബുക്ക് അധികൃതർ പതാക റാലി പകർത്തി.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ റാലികൾ കണ്ടിട്ടുണ്ടെങ്കിലും, ഇത്രയേറെ ആവേശകരമായ കാഴ്ചയുണ്ടായിട്ടില്ലെന്ന് ത്രിവർണപതാകാ റാലിയെ പ്രശംസിച്ച് അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button