ചോങ്കിംങ്: മൂന്ന് വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച് കുട്ടിക്കുരങ്ങൻ. വീടിനു മുന്നിലെ റോഡിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ വലിച്ചഴിച്ച് ഇരുണ്ട ഇടവഴിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കുരങ്ങനെ നാട്ടുകാർ തടഞ്ഞു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗിനടുത്തുള്ള ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാട്ടുകാരെ അമ്പരപ്പിച്ച സംഭവം നടന്നത്.
വീടിനു മുന്നിലെ റോഡിൽ തന്റെ സ്കൂട്ടറിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. അപ്പോൾ, അവളുടെ പിന്നാലെ വന്ന കുട്ടിക്കുരങ്ങ് പെൺകുട്ടിയെ ദേഹത്തേക്ക് ചാടി വീണു. അപ്രതീക്ഷിത ആക്രമണത്തിൽ പെൺകുട്ടി താഴേക്ക് വീണു. ഉടൻ, കുരങ്ങ് പെൺകുട്ടിയെ ഇരുകൈകൾ കൊണ്ടും പിടിച്ച് റോഡിലൂടെ വലിച്ച് കൊണ്ട് പോകാൻ തുടങ്ങി. അതിവേഗത്തിലായിരുന്നു കുരങ്ങൻ കുട്ടിയെ വലിച്ചിഴച്ചത്.
Also Read:യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : നാല് പ്രതികൾ പൊലീസ് പിടിയിൽ
ഭാഗ്യവശാൽ, ഒരു മുതിർന്ന വഴിയാത്രക്കാരൻ സമീപത്ത് നിൽക്കുന്നുണ്ടായിരുന്നു. കുട്ടിയെ വലിച്ചിഴച്ചകൊണ്ട് പോകുന്നത് ശ്രദ്ധയിൽ പെട്ട ഇദ്ദേഹം, ഉടൻ തന്നെ ഇടപെട്ടു. അദ്ദേഹം, കുട്ടിയെ രക്ഷിക്കുകയും കുരങ്ങിനെ ഓടിക്കുകയും ചെയ്തു. കുരങ്ങന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അവൾക്ക് ഒരിക്കലും മറക്കാത്ത ഒരു ഭയാനകമായ ഓർമ്മയാണ് കുരങ്ങൻ സമ്മാനിച്ചത്.
Shocking moment toddler is rescued from a wild monkey in China pic.twitter.com/aXtFH4l2OX
— The Sun (@TheSun) April 21, 2022
ഗ്ലോബൽ ടൈംസ് പറയുന്നതനുസരിച്ച്, പ്രദേശത്ത് മറ്റ് നിരവധി പേരെ കുരങ്ങൻ ആക്രമിച്ചിട്ടുണ്ട്. എന്നാൽ, ഇതാദ്യമായിട്ടാണ് ഒരു ചെറിയ കുട്ടിയെ ആക്രമിക്കുന്നത്. ആക്രമണം നടക്കുമ്പോൾ പെൺകുട്ടിയെ മാതാപിതാക്കൾ സമീപത്തുണ്ടായിരുന്നില്ല. താൻ അകത്ത് പാചകം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഏതായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Post Your Comments