Latest NewsKeralaNews

‘വിവാദമാകുന്ന യൂണിഫോം പാടില്ല’: യൂണിഫോമുകള്‍ സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് മന്ത്രി വി.ശിവന്‍ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ നടത്താനും തീരുമാനമായി. പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്.സ്‌കൂള്‍ പ്രവേശനത്തിനായി 9.34 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയത്.

Read Also : സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു

ജെന്‍ഡര്‍ യൂണിഫോമിന്റെ കാര്യം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു. കേരള സംസ്‌കാരത്തിന് യോജിക്കുന്നതാകണം യൂണിഫോം. വിവാദമാകുന്ന യൂണിഫോമുകള്‍ തീരുമാനിക്കരുത്. ലിംഗസമത്വമുള്ള യൂണിഫോമുകള്‍ തീരുമാനിക്കാമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

മെയ് രണ്ടാമത്തെ ആഴ്ച മുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. 1 മുതല്‍ 10 വരെയുള്ള 1,34,000 അദ്ധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തും. പിടിഎയുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ തയ്യാറാക്കും.സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button