KeralaLatest NewsNews

കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ ദിനംപ്രതി ഏറുന്നു

15 ഓളം പെണ്‍കുട്ടികള്‍ പ്രണയകുരുക്കില്‍ അകപ്പെട്ടു: പ്രതികള്‍ ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവര്‍

കോട്ടയം: കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. റിമാന്‍ഡിലായ യുവാക്കളെല്ലാവരും ഈ ഒരു ലക്ഷ്യം വെച്ചു മാത്രം ഇവിടെയെത്തിയവരാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു.

Read Also : വ്യാജ രേഖകളും ഇക്കിളി കഥകളുമായി വിദ്വേഷ പ്രചാരണങ്ങൾ : രാഹുൽ ഈശ്വറിനു പിന്തുണയുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

എന്നാല്‍, ഇത്തരക്കാര്‍ ലോഡ്ജുകളില്‍ മുറിയെടുത്തും മറ്റും ഇവിടെ കഴിഞ്ഞതിന് പണം സ്വരൂപിച്ചതെങ്ങനെയെന്നത് കണ്ടെത്തേണ്ടതുണ്ട്. പ്രാദേശിക സഹായമില്ലാതെ ഇത് നടക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രണയത്തട്ടിപ്പില്‍ പിടിയിലായ യുവാക്കളെല്ലാം ലഹരി ഉപയോഗിക്കുന്നവരും ഇതിന്റെ വില്‍പ്പനക്കാരുമാണെന്നു പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

മറ്റു ജില്ലകളില്‍ നിന്നെത്തി, കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായുള്ള പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായിരുന്നു. പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായതോടെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കടുത്തുരുത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍, ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും കണ്ടെത്തിയ സംഭവത്തിന് ശേഷമാണ്, പോലീസ് അന്വേഷണം തുടങ്ങിയത്. പ്രതികളെല്ലാം പ്രണയ തട്ടിപ്പ് നടത്തുന്നതിന് മാത്രമായി മറ്റ് ജില്ലകളില്‍ നിന്നെത്തി ഇവിടെ മാസങ്ങളും വര്‍ഷങ്ങളുമായി താമസിച്ചിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രണയക്കുരുക്കില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

shortlink

Post Your Comments


Back to top button